Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

നോർവേ ചെസ്: ലോക ചാംപ്യൻ ഗുകേഷിന് രണ്ടാം തോൽവി; പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത്

64

ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന് നോർവേ ചെസ് ടൂർണമെന്റിൽ രണ്ടാം തോൽവി. സഹ ഇന്ത്യൻ താരം അർജുൻ എരിഗൈസിയോടാണ് ഗുകേഷ് പരാജയപ്പെട്ടത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നോർവേയുടെ മാഗ്നസ് കാൾസനോടും ഗുകേഷ് തോറ്റിരുന്നു. ഈ തോൽവികളോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഗുകേഷ് നിലവിൽ.

മറ്റൊരു മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അമേരിക്കൻ താരം ഹിക്കാരു നകമുറ സമനിലയിൽ തളച്ചു. ടൂർണമെന്റ് പുരോഗമിക്കുമ്പോൾ ഗുകേഷിന്റെ തുടർച്ചയായുള്ള തോൽവികൾ ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകിയിട്ടുണ്ട്. ശക്തമായ തിരിച്ചുവരവ് നടത്താൻ ഗുകേഷിന് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ചെസ് ലോകം.