‘റഷ്യൻ ഹൾക്ക്’ എന്നറിയപ്പെടുന്ന പ്രശസ്ത ബോഡിബിൽഡർ നികിത ട്കാചുക് 35-ാം വയസ്സിൽ അന്തരിച്ചു. പേശികളുടെ വലുപ്പം വർദ്ധിപ്പിക്കാനായി കുത്തിവെപ്പുകൾ എടുത്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നികിത, വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലച്ചതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഭാര്യ മരിയ ട്കാചുക്, സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നികിതയുടെ മരണം ലോകത്തെ അറിയിച്ചത്. 21-ാം വയസ്സിൽ ‘മാസ്റ്റർ ഓഫ് സ്പോർട്സ്’ എന്ന റഷ്യൻ ബഹുമതി നേടിയിട്ടുള്ള നികിത, ബോഡിബിൽഡിംഗ് രംഗത്തെ ഒരു പ്രമുഖനായിരുന്നു.
ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായുള്ള കരാർ കാരണം നികിത കുത്തിവെപ്പുകൾ തുടരാൻ നിർബന്ധിതനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. താരത്തിന്റെ മരണം ബോഡിബിൽഡിംഗ് ലോകത്തിന് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.