Navavani Media

1 November, 2025
Saturday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

പാക് മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ.

42

അബുദാബി: പാകിസ്താൻ സൂപ്പർ ലീഗിന്റെ (PSL) ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (PCB) അഭ്യർത്ഥന യുഎഇ ക്രിക്കറ്റ് ബോർഡ് നിരസിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎഇ ഈ തീരുമാനം എടുത്തത്.

ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന്, യുഎഇയുടെ ഈ നീക്കം ഇന്ത്യയുമായി പുലർത്തുന്ന ഉഷ്മള ബന്ധത്തിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു. ഐപിഎൽ 2014, 2021 ടി20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ പ്രധാന ടൂർണമെന്റുകൾ യുഎഇയിൽ വിജയകരമായി സംഘടിപ്പിച്ചിട്ടുള്ളത്, അവരുടെ ക്രിക്കറ്റ് ഇൻഫ്രാസ്ട്രക്ചറിന്റെ ശേഷി തെളിയിക്കുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഭ്യർത്ഥന തള്ളിയതോടെ, PSL മത്സരങ്ങൾക്കായി പുതിയ വേദികൾ കണ്ടെത്തേണ്ടതിന്റെ അനിവാര്യത ഉയർന്നിരിക്കുകയാണ്.