Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

ഹമാസ് ഭീകരർ ഇസ്രായേലിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരെ ബന്ദികൾ…

Renjith Viswanath Mecheri

By രഞ്ജിത്ത് വിശ്വനാഥൻ മേച്ചേരി

ഒന്നര വർഷത്തോളമായി ഹമാസ് ഭീകരർ ഇസ്രായേലിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരെ ബന്ദികൾ ആക്കിയിട്ടു. അന്ന് മുതൽ തുടങ്ങിയതാണ് സ്വന്തം പൗരന്മാർക്ക് വേണ്ടി ഹമാസ് ഭീകരർക്കും അവരെ സഹായിക്കുന്നവർക്കും എതിരെയുള്ള ഇസ്രയേലിന്റെ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന പോരാട്ടം.

ഒന്നര വർഷം മുന്നേയുള്ള ഒരു രാത്രി ഹമാസ് ഭീകരർ വന്നു സാധാരണക്കാരായ ഇസ്രായേലികളെ കൂട്ടക്കൊല ചെയ്തപ്പോൾ അതിനെ സ്വാതന്ത്ര സമര പോരാട്ടമായി ചിത്രീകരിച്ചു ആഹ്ലാദിച്ച, ഹമാസ് ഭീകരർ എന്ത് തന്നെ ചെയ്താലും അതിനെ പിന്തുണക്കണം എന്നൊക്കെ പറഞ്ഞ ഒരു കൂട്ടർ ഉണ്ടായിരുന്നു. അതെ ആഘോഷക്കാർ ഇസ്രയേൽ തിരിച്ചടി തുടങ്ങിയപ്പോൾ തുടങ്ങിയ മനുഷ്യാവകാശം പറഞ്ഞുള്ള മോങ്ങലാണ്. അതിപ്പോഴും തുടരുന്നു.

എന്നാൽ അന്ന് തൊട്ടു ഇന്ന് വരെയുള്ള ഇവരുടെ മനുഷ്യാവകാശ മോങ്ങലിൽ എവിടെയും ഹമാസ് ഭീകരരുടെ തടവിലുള്ള ബന്ദികളായ സാധാരണക്കാരെ കുറിച്ച് ഒരു വാക്കും മിണ്ടില്ല. ബന്ദികളെ മുഴുവൻ മോചിപ്പിക്കുന്ന വരെ ആക്രമണം തുടരും എന്ന ഇസ്രയേലിന്റെ പ്രഖ്യാപനം ഉണ്ടാവുമ്പോഴും, സമാധാന കാംഷികളെന്നു സ്വയം അവകാശപ്പെടുന്ന ഇത്തരം മനുഷ്യാവകാശോളികൾ അക്രമം

അവസാനിക്കാനായി ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ഭീകരരോടു ഒരിക്കലും ആവശ്യപ്പെടില്ല.

സ്വന്തം പൗരന്മാർക്ക് പൊന്നും വില ഇസ്രായേൽ നൽകുന്നത് എങ്ങിനെയാണ് ഭീകര പ്രവർത്തനമാവുക. സ്വന്തം ജനങ്ങളെ ഈയാം പാറ്റകളായി കാണുന്ന, അവരെ മറയാക്കി ആക്രമണങ്ങൾ നടത്തുന്ന ഹമാസിനെ പോലുള്ള ഭീകരരെ എങ്ങിനെയാണ് മനുഷ്യാവകാശം പറയുന്നവർക്ക് പിന്തുണക്കാനാവുക. ഹമാസ് ഭീകരരുടെ ഇത്തരം പ്രവർത്തികൾ കാരണം ഫലസ്തീനികൾ കൊല്ലപ്പെടുന്നതിന് ഇസ്രേയൽ എന്ത് പിഴച്ചു.?

നമ്മളെ കൊല്ലാൻ മുസ്ലീങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മരണത്തെ ധൈര്യത്തോടെ നേരിടണം. നമ്മളെ നശിപ്പിക്കാൻ മുസ്ലീങ്ങൾ ആഗ്രഹിച്ചാലും നമ്മളവരോട് കോപം വെച്ചു പുലർത്തരുത്. നമ്മളെ മുഴുവൻ കൊന്നൊടുക്കി കൊണ്ടു മുസ്ലിങ്ങൾ അവരുടെ ഭരണം സ്ഥാപിച്ചാൽ, നമ്മുടെ ജീവൻ ബലിയർപ്പിച്ച് അവർക്ക് വേണ്ടി നമ്മളൊരു പുതിയ ലോകത്തിന് തുടക്കമിടുകയായിരിക്കും എന്നൊക്കെ ഹിന്ദുക്കളോട് ഗാന്ധി പറഞ്ഞ പോലെ ഇസ്രായേൽ പ്രധാനമന്ത്രിയും ഹമാസ് ഭീകരരെ കുറിച്ച് അവരുടെ പൗരന്മാരോടും പറയണം എന്നാണോ മനുഷ്യാവകാശോളികൾ പറഞ്ഞു വരുന്നത്.?

ഇസ്രായേലിന്റെ കാര്യം പോട്ടെന്നു വെക്കാം. അത് ഹമാസ് ഭീകരർ നടത്തുന്നത് സ്വാതന്ത്ര സമരം ആണെന്നാണല്ലോ വെപ്പ്. എന്നാൽ ഇതേ ഹമാസ് ഭീകരർ ലക്ഷറെ തൊയിബക്കും ജെയ്ഷെ മുഹമ്മദിനും ഒപ്പം കൂടി ഇന്ത്യക്കെതിരെയും യുദ്ധ പ്രഖ്യാപനം നടത്തിയതല്ലേ. അതിന് ശേഷമല്ലേ പഹൽഗാമിൽ ആക്രമണം നടന്നത്.

അതിനേയും സ്വാതന്ത്ര സമരമായാണോ കാണേണ്ടത്?

ഇന്ത്യയെ ശത്രുവായി കാണുന്ന, ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്ത ഒരു മതഭീകര സംഘടനയെ എങ്ങിനെയാണ് ഇന്ത്യക്കാർക്ക് പിന്തുണക്കാനാവുക..?

നാല് വോട്ടിന് വേണ്ടി ഒരു മനുഷ്യന് ഇത്രയൊക്കെ തരം താഴാനാവുമോ.?

പ്രദേശവാസികളുടെ പിന്തുണയില്ലാതെ ഒരു ഭീകര പ്രവർത്തനവും ഒരു നാട്ടിലും അധിക കാലം നിലനിൽക്കില്ല. ഒരു ഭീകരർക്കും സുരക്ഷാ സൈനികരുടെ കണ്ണിൽപ്പെടാതെ സ്വൈര്യ വിഹാരം നടത്തി ജീവിച്ചു പോരാനും കഴിയില്ല. അത് കശ്മീരിലായാലും പലസ്തീനിലായാലും ഒരുപോലെ തന്നെയാണ്. അപ്പൊ ഭീകരർക്കൊപ്പം അവരെ സഹായിക്കുന്നവരെയും ഇല്ലാതാക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമാണ്.



Disclaimer:

Opinion വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അതത് രചയിതാക്കളുടെ മാത്രം അഭിപ്രായങ്ങളാണ്. അവ നവവാണി.കോമിന്റെയോ മാനേജ്മെന്റിന്റെയോ കാഴ്ചപ്പാടുകളെയോ നിലപാടുകളെയോ എഡിറ്റോറിയൽ നയങ്ങളെയോ പ്രതിഫലിപ്പിക്കുന്നതല്ല. വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് വേദി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ ലേഖനങ്ങളിൽ അവതരിപ്പിക്കുന്ന അഭിപ്രായങ്ങളെ അംഗീകരിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നതല്ല.