Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി 23 ദിവസത്തിനുള്ളില്‍ 4,22,330 പേര്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്തി.

50

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി 23 ദിവസത്തിനുള്ളില്‍ 4,22,330 പേര്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്തി. 1398 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 22,605 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു.

3,85,776 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം സ്‌ക്രീനിങ് നടത്തിയതില്‍ 12,450 പേരെ (3%) തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. 2,79,889 പേരെ ഗര്‍ഭാശയഗളാര്‍ബുദത്തിന് സ്‌ക്രീന്‍ ചെയ്തതില്‍ 10,772 പേരെ (4%) റഫര്‍ ചെയ്തു. 2,14,118 പേരെ വായിലെ കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 1,267 പേരെ (1%) റഫര്‍ ചെയ്തു. ഇതുവരെ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. മഹിളകള്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം എന്നിവരുടെ സഹകരണത്തോടെ ക്യാമ്പയിന്‍ സംഘടിപ്പിക്കപ്പെടുന്നു.