Navavani Media

11 September, 2025
Thursday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

ആരോഗ്യത്തിനും ഭൂമിക്കും ഗുണകരം: പുതിയ ആരോഗ്യ ട്രെൻഡായ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് ശ്രദ്ധേയമാകുന്നു

51

ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ സഹായിക്കുന്ന പുതിയ ഭക്ഷണ രീതിയായ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് (Planetary Health Diet) ആരോഗ്യപ്രേമികളിൽ ശ്രദ്ധേയമാകുന്നു. ഈ ഡയറ്റ് സസ്യാധിഷ്ഠിതമായ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുകയും മാംസം, മത്സ്യം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നതാണ്.

ഈറ്റ്-ലാൻസെറ്റ് കമ്മീഷൻ (EAT-Lancet Commission) 2019-ൽ അവതരിപ്പിച്ച ഈ ഡയറ്റ്, മനുഷ്യാരോഗ്യവും പരിസ്ഥിതി നിലനിൽപ്പും ലക്ഷ്യമിടുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ്. ഇതിൽ, ആഴ്ചയിൽ 98 ഗ്രാം ചുവന്ന മാംസം, 203 ഗ്രാം കോഴിയിറച്ചി, 196 ഗ്രാം മത്സ്യം എന്നിവ മാത്രമേ ഉൾപ്പെടുത്താൻ നിർദേശിക്കുന്നുള്ളൂ. ഇത് ബി12, ഒമേഗാ-3 പോലുള്ള പോഷകങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു.

ദിവസേന 232 ഗ്രാം തവിടു നീക്കാത്ത ധാന്യങ്ങൾ, 50 ഗ്രാം കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താൻ നിർദേശിക്കുന്നു. സംസ്കരിച്ച ധാന്യങ്ങളും പൂരിത കൊഴുപ്പുകളും മധുരവും ഒഴിവാക്കുന്നതാണ് ഈ ഡയറ്റിന്റെ പ്രധാന ലക്ഷ്യം.

പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് പാലിക്കുന്നത് അമിത ശരീരഭാരം കുറയ്ക്കാനും, കാൻസർ, ഹൃദ്രോഗം പോലുള്ള പ്രധാന രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇത് വ്യക്തിയുടെ ആരോഗ്യത്തിനും ഭൂമിയുടെ നിലനിൽപ്പിനും ഗുണകരമായ ഒരു ഭക്ഷണ രീതിയാണ്.