പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് കുവൈത്ത് ഭരണകൂടം. കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘മുബാറക് അൽ കബീർ’ മെഡൽ (The Order of Mubarak Al Kabeer) നരേന്ദ്രമോദിക്ക് സമ്മാനിച്ചു. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബയുടെ കൊട്ടാരമായ ബയാൻ പാലസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര ദാനം.
43 വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്തിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി.
ഇതിനോടകം 20 അന്താരാഷ്ട്ര ബഹുമതികളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കുവൈത്തിന്റെ ആദരമാണ് ഏറ്റവും ഒടുവിലത്തേത്. അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനുമാണ് ഈ അന്താരാഷ്ട്ര പുരസ്കാരം നേടിയ മറ്റ് വ്യക്തിത്വങ്ങൾ.