മലയാള സിനിമാ ലോകത്ത് പ്രതിഭാധനന്മാരായ നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്കിലൂടെ നാളെ മുതൽ തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. ചിത്രത്തിന്റെ ബുക്കിങ് ഇന്ന് ആരംഭിച്ചു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. മൂൺവാക്കിന്റെ ട്രെയ്ലറും ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്.
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു.