എലികളെ നിയന്ത്രിക്കാൻ രാസവസ്തുക്കൾ ഒഴിവാക്കി പ്രകൃതിദത്ത മാർഗം സ്വീകരിക്കാൻ കർഷകർക്ക് പുതിയ പരിഹാരം. ശീമക്കൊന്ന (Gliricidia sepium) എന്ന ചെടിയുടെ ഇലകളും ഗോതമ്പുമണികളും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം എലികളെ നിയന്ത്രിക്കാൻ സഹായകരമാണ്.
തയ്യാറാക്കുന്ന വിധം:
ശീമക്കൊന്നയുടെ ഇലകളും ചെറുതായി വെട്ടിയെടുത്ത വടികളും ശേഖരിക്കുക. ഇവയെ ആവശ്യത്തിന് ഗോതമ്പുമണികളോടൊപ്പം 15 മിനിറ്റ് വേവിക്കുക. വെള്ളം തണുത്ത ശേഷം, മിശ്രിതം ഏകദേശം 30 മണിക്കൂർ പുളിക്കാൻ വയ്ക്കുക. പിന്നീട് ഗോതമ്പുമണികൾ അരിച്ചെടുത്ത് തണലിൽ ഉണക്കുക. ഈ ഉണങ്ങിയ മണികൾ എലികൾ സഞ്ചരിക്കുന്ന ഇടങ്ങളിൽ ചെറിയ തോതിൽ വിതറുക.
ആഴ്ചയിൽ ഒരിക്കൽ ഈ പ്രക്രിയ ആവർത്തിക്കുക.
ഇതിന്റെ പുറമെ, അരിച്ചെടുത്ത വെള്ളം കീടനാശിനിയായി ഉപയോഗിക്കാം. ഒരു ലിറ്റർ വെള്ളത്തിൽ 100 മില്ലി ഈ മിശ്രിതം ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്യുന്നത് കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രകൃതിദത്തമായ ഈ മാർഗം എലികളെ നിയന്ത്രിക്കുന്നതിനൊപ്പം, കീടനാശിനിയായും പ്രവർത്തിക്കുന്നു. ഇത് പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതിനാൽ, കർഷകർക്ക് സുരക്ഷിതമായ പരിഹാരമായി മാറുന്നു.