By: Renjith Viswanath Mecheri
June 4, 2025
അഭിനവ ഫെമിനിസ്റ്റുകളെ പോലെയാണ് ഇവിടത്തെ ജാതി വാദികളും. അഭിനവ ഫെമിനിസ്റ്റുകളെ കണ്ടിട്ടില്ലേ, പുരുഷന്മാരെ വെറുപ്പായിരിക്കും. ഒരു കാര്യവുമില്ലാതെ പുരുഷന്മാരെ എതിർത്ത് കൊണ്ടേ ഇരിക്കും. പുരുഷനും സ്ത്രീക്കും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാന്ന് ഏതു നേരവും പറയുകയും ചെയ്യും. എന്നിട്ടു അവർ ജീവിക്കാൻ ശ്രമിക്കുന്നതോ പുരുഷനെ പോലെയും. പുരുഷൻ ചെയ്യുന്നതൊക്കെ ചെയ്യാനും, പുരുഷനെ പോലെ അനുകരിച്ചു ജീവിക്കാനും ശ്രമിക്കും. ഫലമോ ആളുകൾക്ക് കണ്ടു ചിരിക്കാനുള്ള ഒരു കഥാപാത്രമാവും അവർ.
അവർ പറയുന്ന പോലെ സ്ത്രീയും പുരുഷനും ഒന്നാണേൽ, സ്ത്രീയെ പോലെന്നെ അവർക്ക് ജീവിച്ചാൽ പോരെ. സ്ത്രീയിൽ നിന്നും പുരുഷന് മഹത്വരമായതൊന്നുമില്ലേൽ പിന്നെന്തിനാണ് പുരുഷനെ അനുകരിക്കാൻ നിൽക്കുന്നത്. അങ്ങിനെ അനുകരിക്കാൻ ശ്രമിക്കുന്നത് പുരുഷൻ എന്തോ കേമനാണ് എന്നവർ കരുതുന്നത് കൊണ്ടാവില്ലേ. അല്ലാണ്ട് മോശം ആണെന്ന് കരുതുന്നവരെ നമ്മൾ സ്വയം അനുകരിക്കാൻ നിൽക്കില്ലല്ലോ.
ഇനിയിപ്പോൾ ഇങ്ങനെ പുരുഷനെ അനുകരിച്ചു നടക്കുന്ന അവരോടു ഇതാരെലും ചോദിച്ചാലോ, ചോദിക്കുന്നവർ ആണത്വ അഹങ്കാരം ഉള്ളവരായി. സ്ത്രീകൾ സ്വതന്ത്രയായി ജീവിക്കുന്നത് ഇഷ്ട്ടപ്പെടാത്തവരായി. സ്ത്രീകളെ അടിച്ചമർത്താൻ വെമ്പുന്നവരായി. ഞങ്ങൾ പുരുഷരെ പോലെ അനുകരിക്കുന്നതു നിങ്ങൾക്ക് ഇഷ്ട്ടമാവുന്നില്ലേൽ പകരം നിങ്ങൾ സ്ത്രീകളെ പോലെ നടന്നോ എന്നൊക്കെയാവും എന്നിട്ടവരുടെ വാദവും. അതായത് പുരുഷനായി ജീവിക്കുന്നത് എന്തോ കേമമായ ഒന്നാണ് എന്നാണവർ പറയാതെ പറയുന്നത്.
ഇതേ അവസ്ഥ തന്നെയാണ് ജാതി വാദികളുടെ കാര്യത്തിലും കാണുന്നത്. സ്വന്തം ജാതിയെ അടിച്ചമർത്തിയത് ആണെന്ന് പറയും. അതിലെ വില്ലന്മാർ ബ്രാഹ്മണരും ആവും. അവരുടെ ദേവതമാരെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കി ബ്രാഹ്മണിസം അടിച്ചേൽപ്പിക്കുന്നു എന്നും പറയും. അതിനെയവർ ഈ എഐ യുഗത്തിൽ അംഗീകരിക്കാൻ പോണില്ല എന്നും ആഹ്വാനം ചെയ്യും.
എന്നാൽ അവരോടു ആരേലും വന്നു “നിങ്ങൾ എന്തിനിപ്പോഴും നിങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ട ബ്രാഹ്മണിസം പേറി നടക്കുന്നു, അതിനെയെതിർക്കാൻ നിങ്ങൾക്കിപ്പോൾ കരുത്തുണ്ടെന്നല്ലേ പറയുന്നത്, അപ്പൊ നിങ്ങളുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും അടിച്ചേൽപ്പിക്കപ്പെട്ട ബ്രാഹ്മണിസത്തെ ഒഴിവാക്കി നിങ്ങളുടെ സ്വന്തം ആചാരങ്ങൾ തന്നെ തിരിച്ചു കൊണ്ട് വന്നൂടെ” എന്നൊക്കെ ചോദിച്ചാലോ. ചോദിക്കുന്നവർ ജാതി വാദികളായി. അടിച്ചമർത്തപ്പെട്ടവർ എന്നും അടിച്ചമർത്തപ്പെട്ടവരായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരായി. ബ്രാഹ്മണിസത്തെ ഒഴിവാക്കാൻ പറയുന്നവർ തങ്ങൾ വീണ്ടും പ്രകൃതരായി ജീവിക്കാൻ ആഗ്രഹിക്കുന്നവരായി. അത്രക്ക് ബുദ്ധിമുട്ടുണ്ടെൽ ബ്രാഹ്മണർ തങ്ങളുടെ ആചാരങ്ങൾ ആദ്യം ചെയ്തു തുടങ്ങട്ടെ എന്നുമായി.
ശരിക്കും അഭിനവ ഫെമിനിസ്റ്റുകളെ പോലെ ജാതിവാദികളും പറഞ്ഞു വരുന്നത് അവരിൽ അടിച്ചേൽപ്പിച്ചെന്നു അവരെന്നെ പറയുന്ന കാര്യം മികച്ചത് ആണെന്നാണോ. അങ്ങിനെയാണേൽ പിന്നെ എന്തിനാണ് ആ അടിച്ചേൽപ്പിക്കലിനെ തങ്ങളുടെ വർഗത്തോട് ചെയ്ത എന്തോ വലിയ ക്രൂരതയായൊക്കെ ഇപ്പോഴും പറയുന്നത്. അതോ തങ്ങളിൽ അടിച്ചേൽപ്പിച്ചവരെ ഇപ്പോഴും പേടിക്കുന്നത് കൊണ്ടാണോ അവരുടെ അടിച്ചേൽപ്പിക്കലിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കാത്തതും, അത് ചോദിക്കുന്നവരെ ജാതിവാദികളായി മുദ്ര കുത്തുന്നതും.?
ഒന്നുമേ പുരിയിലയെ..
Disclaimer:
Opinion വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അതത് രചയിതാക്കളുടെ മാത്രം അഭിപ്രായങ്ങളാണ്. അവ നവവാണി.കോമിന്റെയോ മാനേജ്മെന്റിന്റെയോ കാഴ്ചപ്പാടുകളെയോ നിലപാടുകളെയോ എഡിറ്റോറിയൽ നയങ്ങളെയോ പ്രതിഫലിപ്പിക്കുന്നതല്ല. വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് വേദി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഈ ലേഖനങ്ങളിൽ അവതരിപ്പിക്കുന്ന അഭിപ്രായങ്ങളെ അംഗീകരിക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നതല്ല.